ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലേക്ക് ചുവട് വെച്ച്  താമരശ്ശേരി

Posted on Wednesday, February 17, 2021
മാലിന്യ സംസ്കരണം തലവേദനയായി തീർന്ന താമരശ്ശേരി  പഞ്ചായത്തിൽ  ശാസ്ത്രീയ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് പുതിയ  ഭരണസമിതി യുടെ ആദ്യ ചുവട് വെപ്പെന്ന നിലയിൽ താമരശ്ശേരിയിൽ ആദ്യ മിനി എം.സി.എഫ്  പ്രസിഡന്റ് ജെ.ടി.മുഹമ്മദ് അബ്ദുൽറഹിമാൻ  ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മിനി എം.സി.എഫ്  കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന എം.സി.എഫിലേക്കുള്ള ആദ്യ ഘട്ടമാണെന്നും എം.സി.എഫ്  പൂർത്തികരിച്ച് ജനങ്ങളുടെ മാലിന്യ പ്രശ്നം പരിഹരിച്ച് താമരശ്ശേരിയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അതിനായി ഗ്രീൻ ഓഫീസ് എന്ന ആശയത്തെ മുൻ നിർത്തി  സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഗ്രീൻ ഓഡിറ്റിൽ പഞ്ചായത്ത് മികച്ച ഗ്രേഡ് സ്വന്തമാക്കിയിട്ടുള്ളതായും പഞ്ചായത്ത് മാലിന്യ വിമുക്തമാക്കുന്നതിനായി പഞ്ചായത്ത് തലത്തിലും ഇതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഖദീജ സത്താർ, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ,വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അയൂബ്ഖാൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജിത,  മെമ്പർമാരായ  ജോസഫ് മാത്യു, യുവേഷ് ,ബുഷ്റ അഷറഫ്, അർഷ്യ,ആയിഷ,സൗ  ദാബീവി,ശംസിയ ഷാഫി,മുൻ പ്രസിഡൻറ് സരസ്വതി  ,സെക്രട്ടറി ജെയ്സൻ എൻ.എ,ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ.,ഫസ്ലബാനു ..... എന്നിവർ സംബന്ധിച്ചു.