സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on Thursday, June 8, 2023

താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ‍ സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടുളള സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തകള്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് പുറമെ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ , വിവധ വകുപ്പുകള്‍ ,ഏജന്‍സികള്‍ , സര്‍വ്വകലാശാലകള്‍ , ഭരണഘടനാ സ്ഥാപനങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ / വിവരങ്ങള്‍ ലഭ്യമാകുന്നതിനാവശ്യമായ കൃത്യവും വ്യക്തവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ചുമതല.