news

പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്‍റ് - കരട് ബൈലാ പ്രസിദ്ധീകരിച്ചുു

Posted on Friday, June 18, 2021

09-06-2021 തിയ്യതിയിലെ 5 ാം നമ്പര്‍ ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ്   കരട് ബൈലാ അംഗീകരിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണ്ടതാണ്.

Tags

വാര്‍ഷിക പദ്ധതി 2021-22 വികസന സെമിനാര്‍ 24-02-21 ന്

Posted on Wednesday, February 17, 2021

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതി 2021-22 രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 24-02-2021 ന് താമരശ്ശേരി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്.

Tags

ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലേക്ക് ചുവട് വെച്ച്  താമരശ്ശേരി

Posted on Wednesday, February 17, 2021
മാലിന്യ സംസ്കരണം തലവേദനയായി തീർന്ന താമരശ്ശേരി  പഞ്ചായത്തിൽ  ശാസ്ത്രീയ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് പുതിയ  ഭരണസമിതി യുടെ ആദ്യ ചുവട് വെപ്പെന്ന നിലയിൽ താമരശ്ശേരിയിൽ ആദ്യ മിനി എം.സി.എഫ്  പ്രസിഡന്റ് ജെ.ടി.മുഹമ്മദ് അബ്ദുൽറഹിമാൻ  ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മിനി എം.സി.എഫ്  കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന എം.സി.എഫിലേക്കുള്ള ആദ്യ ഘട്ടമാണെന്നും എം.സി.എഫ്  പൂർത്തികരിച്ച് ജനങ്ങളുടെ മാലിന്യ പ്രശ്നം പരിഹരിച്ച് താമരശ്ശേരിയെ സമ്പൂർണ ശുചിത്വ പദ
Tags

മാലിന്യ സംസ്കരണം -മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എം സി എഫ് )ഉദ്ഘാടനം ചെയ്തു.

Posted on Saturday, March 9, 2019

MCF

താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റിനുളള ഷെഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഹാജറ കൊല്ലരുകണ്ടി നിര്‍വ്വഹിച്ചു.

 

Tags

താമരശ്ശേരി ഗ്രാമ പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന (സാഗി ) പഞ്ചായത്തായി പ്രഖ്യാപിച്ചു.

Posted on Monday, March 4, 2019

പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പരിപാടിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ (സാഗി)  പരിപാടിയില്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായി ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എം.കെ.രാഘവന്‍ എം.പി 02/03/2019 ന് പ്രഖ്യാപിച്ചു.

Tags