ഡിജി കേരളം -ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം
താമരശ്ശേരി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം 10-10-2024 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എ അരവിന്ദന്‍ നിര്‍വ്വഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം 10-10-2024 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എ അരവിന്ദന്‍ നിര്‍വ്വഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം 20-11-2023 ന് രാവിലെ 11 മണിക്ക് ബഹു .എംഎല്‍എ ഡോ.എം കെ മുനീര്‍ നിര്‍വ്വഹിക്കുന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടുളള സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തകള്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് പുറമെ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ , വിവധ വകുപ്പുകള്‍ ,ഏജന്‍സികള്‍ , സര്‍വ്വകലാശാലകള്‍ , ഭരണഘടനാ സ്ഥാപനങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ / വിവരങ്ങള്‍ ലഭ്യമാകുന്നതിനാവശ്യമായ കൃത്യവും വ്യക്തവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ചുമതല.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഹരിതസഭ കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു.
09-06-2021 തിയ്യതിയിലെ 5 ാം നമ്പര്‍ ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈലാ അംഗീകരിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണ്ടതാണ്.
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതി 2021-22 രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 24-02-2021 ന് താമരശ്ശേരി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്.
താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ " മഴയെത്തും മുന്‍പേ " ആരംഭിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റിനുളള ഷെഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഹാജറ കൊല്ലരുകണ്ടി നിര്‍വ്വഹിച്ചു.